Kerala News

തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്. ഗുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവമുണ്ടായത്. പാറശ്ശാല കുഴക്കോട് സ്വദേശിനി സുനിതയാണ് ആക്രമണത്തിന് ഇരയായത്. ഭര്‍ത്താവ് വിജയ പ്രേംകുമാര്‍ ഇവരെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

ഗുരുതരാവസ്ഥയിലുള്ള യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയാണ് വിജയ പ്രേംകുമാര്‍ എന്നാണ് ആരോപണം. ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയും വീട്ടില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ കത്തി ഉപയോഗിച്ച് സുനിതയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയായിരുന്നു. പാറശാല പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭാര്യയുമായി ഒരു വക്കേറ്റമുണ്ടായെന്നും അതിനിടെ ഭാര്യയുടെ മുടി മുറിച്ച് മാറ്റാന്‍ കത്തിയെടുത്ത് മുടിമുറിക്കുന്നതിനിടെ കഴുത്തില്‍ മുറിവേല്‍ക്കുകയായിരുന്നെന്നുമാണ് വിജയ പ്രേംകുമാര്‍ നല്‍കിയിരിക്കുന്ന മൊഴി.

Related Posts

Leave a Reply