Kerala News

ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി CPIM

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. സിപിഐഎം നേതാവായിരുന്നപ്പോൾ മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകിയെന്നാണ് മുൻ എംഎൽഎ എച്ച് സലാമിന്റെ ആരോപണം. എന്നാൽ ആവശ്യം നേതാക്കൾ നിരസിച്ചതായും എച്ച് സലാം ഫേസ്ബുക്കിൽ പറഞ്ഞു. വനിതക്കെതിരെ ഫേസ്ബുക്കിൽ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടെന്നും എച്ച് സലാം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാക്കോളോട് ക്രിമിനൽ പ്രവർത്തി ചെയ്യാൻ ആഹ്വാനം ചെയ്തിരുന്നതായി എച്ച് സലാം ആരോപിച്ചു. യഥാർത്ഥ പൊളിറ്റിക്കൽ ക്രിമിനൽ ജി സുധാകരനെന്ന് എച്ച് സലാം കുറ്റപ്പെടുത്തി. 2021ലെ തെരഞ്ഞെുടുപ്പ് കണക്കുകൾ പുറത്തുവിടാനും എച്ച് സലാം വെല്ലുവിളിച്ചു. ബി ചന്ദ്രബാബുവിൻ്റെ സ്വത്ത് അന്വേഷിക്കണമെന്ന് പറഞ്ഞ നിങ്ങളുടെ സ്വത്ത് വെളിപ്പെടുത്തൂവെന്ന് എച്ച് സലാം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ജില്ലയിലെ എല്ലാ സി.പി.ഐഎം നേതാക്കളുടെയും സ്വത്ത് എത്രയുണ്ടെന്ന് നവമാധ്യമത്തിലൂടെ പരസ്യപ്പെടുത്താൻ തയാറാണെന്നും എച്ച് സലാം പറഞ്ഞു.

Related Posts

Leave a Reply