കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്റെ പരാക്രമം. ഇടപ്പള്ളിയിൽ ഹോൺ മുഴക്കി കടന്നു പോകാൻ ശ്രമിച്ച ബസ്, ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ടു. ചോദ്യം ചെയ്ത യുവാവിന്റെ വണ്ടിയിൽ വീണ്ടും മൂന്ന് തവണ ഇടിപ്പിച്ചെന്നാണ് പരാതി. ഇതോടെ ഒപ്പമുണ്ടായിരുന്ന യുവതി വാഹനം തടഞ്ഞു. ഇരുചക്ര യാത്രക്കാർക്കെതിരെ ഡ്രൈവർ മോശം വാക്കുകൾ ഉപയോഗിച്ചതായും പരാതിയുണ്ട്. തുടർന്ന് ‘വാഹ്ബിയ’ ബസ് ഡ്രൈവർ മുഹമ്മദ് റിയാസിനെതിരെ കേസ് എടുത്തു. ഡ്രൈവറുടെ പരാതിയിൽ കൊച്ചി സ്വദേശികളായ മുഹമ്മദ് റിസ്വാൻ, ആശ എന്നിവർക്കെതിരെയും കേസെടുത്തു. സ്വകാര്യ ബസ് ഡ്രൈവർ പരാക്രമം നടത്തിയിട്ടും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചില്ലെന്ന് സ്കൂട്ടർ യാത്രക്കാർ പറയുന്നു. ബസ് സ്കൂട്ടറിനെ ഇടിച്ചിട്ടിട്ട് ഉദ്യോഗസ്ഥൻ തട്ടിക്കയറിയത് സ്കൂട്ടർ യാത്രക്കാരോടാണ് എന്നാണ് പരാതി. അതേസമയം റോഡ് ബ്ലോക്ക് ആവാതിരിക്കാനാണ് ഇരുചക്ര വാഹന യാത്രികരെ റോഡിൽ നിന്ന് മാറ്റിയത് എന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.
കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസ്സിന്റെ പരാക്രമം.












