തിരുവനന്തപുരം: കേസിന്റെ രഹസ്യങ്ങള് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയില് നിന്ന് പണം തട്ടിയ പൊലീസുകാരന് റിമാന്ഡില്. ഗുരുവായൂര് പൊലീസ് സ്റ്റേഷനിലെ സിപിഒ ധനീഷ് കുമാറിനെയാണ് റിമാന്ഡ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില് രജിസ്റ്റര് ചെയ്ത കേസിലാണ് ഈ നടപടി. സി എം വിത്ത് മിപോര്ട്ടലില് ലഭിച്ച പരാതിയുമായി ബന്ധപ്പെട്ടാണ് ധനീഷ് യുവതിയുമായി പരിചയപ്പെടുന്നത്. കേസിന്റെ രഹസ്യങ്ങള് പുറത്തു പറയുമെന്ന് പറഞ്ഞ് പണം തട്ടി എന്നാണ് പരാതി. പോലീസ് ഹെഡ് കോര്ട്ടേഴ്സില് ഡ്യൂട്ടിയില് ഇരിക്കവെയാണ് ധനീഷ് ഇരയില് നിന്ന് പണം തട്ടിയത്. 14 ലക്ഷം രൂപയും 80,000 രൂപയുടെ ഫോണും തട്ടിയെടുത്തു. യുവതി പരാതിയുമായി മ്യൂസിയം സ്റ്റേഷനിലെത്തുകയായിരുന്നു. ഇത് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസിലെ ഉന്നതര് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഈ വര്ഷം ജനുവരി മുതല് ഓഗസ്റ്റ് വരെയുള്ള എട്ടുമാസക്കാലമാണ് ഇയാള് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് യുവതി പരാതിയില് പറയുന്ന കാര്യങ്ങള് നടന്നത്.
കേസിന്റെ രഹസ്യങ്ങള് പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരിയില് നിന്ന് പണം തട്ടിയ പൊലീസുകാരന് റിമാന്ഡില്












