Kerala News Top News

ഓണാഘോഷം; തലസ്ഥാനത്ത് ഓഗസ്റ്റ് 24 മുതല്‍ 30 വരെ 35 വേദികളില്‍; കോവളം പുതിയ വേദി

കേരള ടൂറിസം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ തലസ്ഥാന നഗരിയിലെ 35 വേദികളില്‍ വിപുലമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ഓണം-ടൂറിസം വാരാഘോഷത്തിന്റെ സമാപന ദിവസം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും.
വിവിധ വേദികളിലായി അരങ്ങേറുന്ന 340-ലേറെ പരിപാടികളിൽ 3,000ത്തോളം കലാകാരന്മാരും അണിയറപ്രവര്‍ത്തകരും പങ്കെടുക്കും. വിവിധ ജില്ലകളിലായി 8000 ലേറെ കലാകാരന്മാർ പങ്കാളികളാകും. ഇത്തവണ കോവളത്തെയും ഓണാഘോഷത്തിന്റെ പുതിയ വേദിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍

ഓഗസ്റ്റ് 24ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ബഹു. കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ സംസ്ഥാനതല ഓണം ടൂറിസം വാരാഘോഷം ഉദ്ഘാടനം ചെയ്യും.

Related Posts

Leave a Reply