Kerala News

എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി.

പത്തനംതിട്ട: എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് ശരത് ലാലിനെ മർദ്ദിച്ചത്. കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവാവിനെ കാണാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു. മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം. കരുനാഗപ്പള്ളി സ്റ്റേഷനിലെ സിസിടിവിയിൽ ദൃശ്യങ്ങളുണ്ടെന്നും ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും ശരത് ആവശ്യപ്പെട്ടു. അടൂർ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ അറസ്റ്റിലായ രണ്ടാം പ്രതിയെ കാണാൻ എത്തിയതായിരുന്നു ശരത്. പൊലീസ് സ്റ്റേഷന് മുന്നിലും, തുടർന്ന് റോഡിന് പുറത്തുള്ള വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയുമാണ് മർദ്ദിച്ചതെന്നാണ് പരാതി. പൊലീസ് ഉദ്യോ​ഗസ്ഥർ വളരെ മോശമായാണ് പെരുമാറിയതെന്ന് ശരത് പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മർദനമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.

Related Posts

Leave a Reply