കായംകുളം: എംഎസ്എം കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം. എസ്എഫ്‌ഐയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കല്ലേറുണ്ടായതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിന് പിന്നാലെ കായംകുളം നഗരത്തില്‍ നടത്തിയ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്. പ്രകടനം കോണ്‍ഗ്രസ് ഓഫീസിന് മുന്നിലൂടെ കടന്നു പോകും വഴി ഓഫീസ് വളപ്പില്‍ നിന്ന് കല്ലേറുണ്ടായി. പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തിരികെയും കല്ലെറിഞ്ഞു. ഒരു പൊലീസുകാരനും എസ്എഫ്‌ഐ-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുകൂട്ടരേയും പിന്തിരിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു ആഹ്ലാദ പ്രകടനം. എസ്എഫ്‌ഐ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അല്‍ അമീന്‍ സാമന്തരമായി മറ്റൊരു സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നെന്ന പരാതി കെഎസ്‌യു ഉയര്‍ത്തിയിരുന്നു. പിന്നാലെ അല്‍ അമീനെ കോളജില്‍ നിന്ന് പുറത്താക്കി. ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഇല്ലാതെയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബാക്കി മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎസ്എഫിലെ ജസ്മി എസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.
എംഎസ്എം കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്എഫ്‌ഐ -കെഎസ്‌യു സംഘര്‍ഷം












