Kerala News

ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുമ്പോഴും പിടികൊടുക്കാതെയും സോഷ്യല്‍ മീഡിയയില്‍ സജീവമായും അര്‍ജുന്‍ ആയങ്കി

ഉടന്‍ അറസ്റ്റിലാകുമെന്ന് പൊലീസ് പറയുമ്പോഴും പിടികൊടുക്കാതെയും സോഷ്യല്‍ മീഡിയയില്‍ സജീവമായും അര്‍ജുന്‍ ആയങ്കി.കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ എന്നാണ് ഫേസ്ബുക്ക് കമന്റിലൂടെ പരിഹാസം. കോണ്‍ഗ്രസ്സ് നേതാവും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തും മറുപടി നല്‍കിയിട്ടുണ്ട്. തിരച്ചിലിനിടെ എടപ്പാളിലെ സ്വകാര്യ റീഹാബിലിറ്റേഷന്‍ സെന്ററിലെ കോഫി ഷോപ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പംഎത്തുന്ന ദൃശ്യം ലഭിച്ചു.

അര്‍ജുനെ പിടിക്കാന്‍ കോഴിക്കോട് കമ്മീഷണര്‍ ഷൗക്കത്തലിയെന്ന വാര്‍ത്തക്കടിയിലാണ് ഷൗക്കത്തലിയെന്താ മായാവിയോ എന്ന് അര്‍ജുന്‍ കമന്റിട്ടത്. അര്‍ജുന്‍ ആയെങ്കിയും ആകാശ് തില്ലെങ്കേരിയും കൊടി സുനിയും പോലുള്ള തീവ്രവാദികള്‍ പോലീസ് ഏറ്റുമുട്ടല്‍ കൊല്ലപ്പെട്ടു എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന കോണ്‍ഗ്രസ്സ് നേതാവും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖില്‍ പൈലിക്ക് അതേ പോസ്റ്റ് ഷെയര്‍ മറുപടി നല്‍കിയത് ധീരജിനെ കൊന്ന നീ വെട്ടേറ്റ് മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ലടാ പൈലി മോനെ’ എന്ന്. സമൂഹമാധ്യമങ്ങിളിലൂടെയുള്ള വെല്ലുവിളിയിലും ഭീഷണിയിലും ആലുവ സൈബര്‍ പോലീസ് അര്‍ജുന്‍ ആയെങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുര്‍ഗ്രീന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അര്‍ജുന്‍ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആയങ്കിയെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. തിരുവനന്തപുരത്ത് അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തു. കണ്ണൂരില്‍ അര്‍ജുന്റെ അടുപ്പക്കാരെ കരുതല്‍ തടങ്കലിലാക്കി. പൊലീസ് അവരുടെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts

Leave a Reply