ന്യൂഡൽഹി: ഈ ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടി ആകാനില്ലെന്ന് വ്യക്തമാക്കി സിജെപി. അതേസമയം മതനിരപേക്ഷ കൂട്ടായ്മയായി തുടരാനും സിജെപി തീരുമാനിച്ചിട്ടുണ്ട്. സംഘടന വിപൂലീകരിക്കാനും അതിനായി സിജെപിയുടെ വെബ്സൈറ്റ് വഴി അംഗത്വം എടുക്കാനുള്ള QR കോഡും പങ്ക് വെച്ചിട്ടുണ്ട്. സിജെപി ഫണ്ട് ശേഖരണം നടത്തില്ലെന്നും വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്കൂൾ ഫീസ് താങ്ങാനാവുന്നതിലും ഉയരുകയാണെന്നും കോച്ചിംഗ് സെന്ററുകൾ ലാഭത്തിനായി പ്രവർത്തിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി. ‘വിദ്യാഭ്യാസം പണം ഉണ്ടാക്കാനുള്ള മാർഗമായി മാറുന്നു. രാജ്യത്ത് 94000 സ്കൂളുകൾ അടച്ചുപൂട്ടി. സർക്കാർ വിദ്യാഭ്യാസ രംഗത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ല. വിദ്യാഭ്യാസ ചെലവുകൾ താങ്ങാവുന്നതിലും അപ്പുറമാണ്. ഇതിനൊരു മാറ്റം വേണം. വിദ്യാഭ്യാസ രംഗത്തെ മാറ്റമാണ് സംഘടനയുടെ പ്രഥമ ലക്ഷ്യ’മെന്നും സിജെപി വ്യക്തമാക്കി. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശം ആണ്, കച്ചവടം അല്ലെന്നും സിജെപി കൂട്ടിച്ചേർത്തു.












