crime India News

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി.

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി. ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. SIT യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ കേസെടുത്തത് എട്ടുപേർക്ക് എതിരെയാണ്. കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയിൽ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Related Posts

Leave a Reply