crime Kerala News

ഹോസ്റ്റലിലെ ലഹരി ഉപയോ​ഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്തു; നഷ്ടപരിഹാരം നൽകിയില്ലെന്ന് പരാതി

ഇടുക്കി: തൊടുപുഴയിൽ വിദ്യാർഥിയുടെ ജനനേന്ദ്രിയം തകർത്ത കേസിൽ വിദ്യാഭ്യാസ സ്ഥാപനം വാഗ്ദാനം ചെയ്ത നഷ്ട പരിഹാരം ഇതുവരെ കിട്ടിയില്ലെന്ന് പരാതി. ഒത്തുതീർപ്പ് ച‍ർച്ച നടത്തിയ സിപിഎമ്മും കൈവിട്ടതോടെ ചികിത്സയും പഠനവും തുടരാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് വിദ്യാർഥിയുടെ കുടുംബം.

തൊടുപുഴയിലെ ഗ്രാൻഡിസ് ടെക്നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകരെ അറിയിച്ചതിന് പ്രതികാരമായിട്ടാണ് അണക്കര സ്വദേശിയായ വിദ്യാർഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ച് ജനനേന്ദ്രിയം തകർത്തത്. അധ്യാപകൻ തന്നെയാണ് വിവരം ലഹരി ഉപയോഗിക്കുന്നവർക്ക് ചോർത്തി കൊടുത്തത്. പ്രായപൂർത്തിയാകാത്ത 16 കാരനടക്കം മൂന്നുപേ‍ർ സംഭവത്തിൽ പിടിയാലായി. സ്ഥാപന ഉടമകളെയും മാതാപിതാക്കളെയും വിളിച്ച് സിപിഎം ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ ചികിത്സാച്ചെലവും ഫീസിനായി എടുത്ത വായ്പ തുകയും അർഹമായ നഷ്ട പരിഹാരവും സ്ഥാപനം വാഗ്ദാനം ചെയ്തു. എന്നാലിതിൽ വായ്പ തുക തിരിച്ചടക്കുക മാത്രമാണ് ചെയ്തത്. ഇപ്പോൾ ഇരു കൂട്ടരും കൈമലർത്തിയിരിക്കുകയാണെന്നും വിദ്യാർഥിയുടെ കുടുംബം പറയുന്നു.

വിദ്യാർഥിയുടെ അച്ഛൻ കാൻസർ രോ​ഗിയാണ്. ഇതിനൊപ്പം വിദ്യാർഥിയുടെ ചികിത്സയും തുടർപഠനവും വഴിമുട്ടിയ സ്ഥിതിയാണ്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

 

Related Posts

Leave a Reply