Kerala News

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പിണറായിക്കും റിയാസിനും എതിരെ കേസ് എടുക്കണമെന്ന കോടതി ഉത്തരവിനെതിരെയാണ് എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. കേസില്‍ കോടതിയില്‍നിന്ന് കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ദേശീയ തലത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്, കേരളത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത് കോണ്‍ഗ്രസ്സിൻ്റെ നിലപാട് ആണോ എന്നത് ദേശീയ നേതൃത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം വി ഗോവിന്ദന്‍ രംഗത്ത് വന്നത്.

നെടുമ്പാശ്ശേരി വാഹനാപകടത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജയിലിലേക്ക് അയക്കുന്നതിനു പകരം ബോസ്റ്റൽ സ്‌കൂളിലേക്ക് അയച്ചു. എഫ്‌ഐആറില്‍ പേരോ മദ്യപിച്ച വിവരമോ രേഖപ്പെടുത്തിയിട്ടില്ലെന്നും ഇത് എന്ത് സ്വാധീനത്തിന്റെ പുറത്താണെന്നും അദ്ദേഹം ചോദിച്ചു. മരിച്ച കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന സമീപനവും ചിലരില്‍ നിന്നും കാണുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ മറുപടി ഈ വിഷയത്തില്‍ ഉണ്ടാകണം. പൊലീസ് കാണിക്കുന്നത് വിചിത്രമായ കാര്യങ്ങളാണെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

നാട്ടികയിലെ ടോള്‍ പിരിവിനെതിരെ നടത്തിയ എല്‍ഡിഎഫ് പ്രതിഷേധത്തെ പൊലീസ് ലാത്തി ഉപയോഗിച്ച് അടിച്ചമര്‍ത്തിയെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വലിയ രീതിയില്‍ ലാത്തി ചാര്‍ജ് നടത്തുന്നത് കേട്ടു കേള്‍വി ഇല്ലാത്ത കാര്യമാണ്. ജനകീയ സമരത്തെയാണ് തെറ്റായ രീതിയില്‍ വി ഡി സതീശന്‍ പൊലീസ് കൈകാര്യം ചെയ്തതെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയ സംഭവം പാർട്ടിയുടെ നടപടിയല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അദ്ദേഹ മാറണമെന്ന് ആവശ്യപ്പെട്ടതു കൊണ്ടാണ് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇ എൻ സുരേഷ് ബാബുവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരും പരാതി നൽകിയിട്ടില്ല. സംഘടനാ പ്രവർത്തനം സൗകര്യമായി മുന്നോട്ടു കൊണ്ടുപോകാനാണ് മാറ്റിയത്. അദ്ദേഹം കൂടി ചേർന്നാണ് മാറണമെന്ന് ആലോചിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിജെപിയിൽ പി സരിൻ നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തുരുത്തിയ കാര്യമാണ് അത് വാക്ക് പിഴവ് സംഭവിച്ചതാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു

Related Posts

Leave a Reply