Kerala News

ശിവസേന – നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധർണയും നടത്തി.

തിരുവനന്തപുരം: ശബരിമല വിശ്വാസ സംരക്ഷത്തിന്റെ ഭാഗമായി നടന്ന നാമജപ പ്രക്ഷോഭങ്ങളിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്ത നിരപരാധികളായ അയ്യപ്പഭക്തർക്കെതിരെ ഇടതു സർക്കാർ എടുത്ത കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഴ്ച സെക്രട്ടേറിയറ്റിന്മുന്നിൽ നാമജപ പ്രതിഷേധ മാർച്ചും ധർണയും നടന്നു.
ശബരിമല ആചാരങ്ങൾ സംരക്ഷിക്കുക, വിശ്വാസികൾക്ക് നീതി നടപ്പിലാക്കുക, കേസുകൾ പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ശിവസേനയുടെ നേതൃത്വത്തിൽ പ്രതിഷേധ നാമജപ യജ്ഞവും ധർണയും സംഘടിപ്പിച്ചത്. പാളയം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നാണ് പ്രതിഷേധ നാമജപ യാത്ര ആരംഭിച്ചത്. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന നാമജപ യജ്ഞവും ധർണയും ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷൻ മഠം അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി ഉത്ഘാടനം ചെയ്തു. ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എസ് ശിവസേന ദക്ഷിണ ഭാരത് ഓർഗനൈസിംഗ് സെക്രട്ടറി ഭൂവനചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുത്തു .

മഹാമണ്ഡലേശ്വർ സ്വാമി ശങ്കര കൃഷ്ണാനന്ദ സരസ്വതി ( അംബാ ആശ്രമം തലക്കുളം) പള്ളിക്കൽ സുനിൽ ശിവസേന സംസ്ഥാന ഭാരവാഹികളായ രാധാകൃഷ്ണമേനോൻ, മോഹൻ കുമാർ നായർ, എസ് ജയശേഖർ, ടി ആർ ദേവൻ, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ശ്രീവരാഹം രമേശ് ബാബു, അനിൽ ദാമോദർ, കാലടി ബൈജു, അഡ്വ. സാം ഐസക്, ഹരി ശാസ്തമംഗലം, അഡ്വ. ബിജു വഴയില, ഉണ്ണി രാജേന്ദ്രൻ, കഴക്കുട്ടം വിനുദാസ്, കരമന രാമ സുബ്രഹ്മണ്യം,പുത്തൂർ വിനോദ്, മായൻ പട്ടാഴി ബിജു വരാപുര ത്ത് ആറ്റുകാൽ സുനിൽ, രാജേഷ് കായ്പ്പാടി, വിനു പരവൂർ ബോസ്സ് തേങ്കുറിശ്ശി, തുടങ്ങിയവർ സംസാരിക്കും. വിവിധ ഹൈന്ദവ സംഘടന നേതാക്കളും വിശ്വാസികളും നാമജപനത്തിൽ പങ്കെടുത്തു.

Related Posts

Leave a Reply