Kerala News

ര്‍ക്കലയില്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി.

തിരുവനന്തപുരം: വര്‍ക്കലയില്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. ശിവഗിരി തൊടുവേയില്‍ 25കാരനായ രാഹുലിനാണ് മര്‍ദ്ദനമേറ്റത്. പിതാവിനൊപ്പം മീന്‍പിടിച്ച് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബൈക്ക് യാത്രികര്‍ പിതാവിന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതോടെ പിതാവും ബൈക്ക് യാത്രികരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ രാഹുലിനെ രണ്ടംഗസംഘം മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇവര്‍ വിളിച്ചുവരുത്തിയ മറ്റൊരു യുവാവ് രാഹുലിന്റെ കാലില്‍ ബൈക്ക് ഇടിച്ചുകയറ്റി. സംഘത്തിലൊരാള്‍ രാഹുലിന്റെ വടികൊണ്ട് തലയ്ക്കടിച്ചും പരിക്കേല്‍പ്പിച്ചുവെന്നും ആരോപിക്കുന്നു. പരിക്കേറ്റ രാഹുല്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ പരാതിയില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.

Related Posts

Leave a Reply