Kerala News Top News

മൂലത്തറയില്‍ വയോധികനെ തല്ലിക്കൊന്നത് ആള്‍ക്കൂട്ടകൊലപാതകമെന്ന് പൊലീസ്.

പാലക്കാട്: മൂലത്തറയില്‍ വയോധികനെ തല്ലിക്കൊന്നത് ആള്‍ക്കൂട്ടകൊലപാതകമെന്ന് പൊലീസ്. മൂലക്കട സ്വദേശി കതിരേശനും മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വയോധികന്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണമാരംഭിച്ചു. തമിഴ്‌നാട് കേന്രീകരിച്ചും അന്വേഷണം ആരംഭിച്ചു.

മൂലത്തറ ഡാമിന് സമീപത്തെ വിജനമായ പ്രദേശത്താണ് വയോദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതോടെയാണ് ഇയാള്‍ ക്രൂരമായ മര്‍ദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അഞ്ചുപേരെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട വയോധികന്‍ സ്ഥിരമായി കതിരേശന്റെ വീട്ടു മുറ്റത്ത് കിടന്നതിന്റെ വൈരാഗ്യത്തില്‍ ബന്ധുകളെയും സുഹൃത്തുകളെയും കൂട്ടി ഇയാള്‍ വയോധികനെ കൊലപ്പെടുത്തുകയായിരുന്നു. മരവടിയും കല്ലും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

Related Posts

Leave a Reply