crime Kerala News

പുരാരേഖ വകുപ്പിൽ പിഎസ്‌സിയുടെ നിയമന തട്ടിപ്പ്; ഇടതുസഹയാത്രികന് നിയമനം

തിരുവനന്തപുരം: പുരാരേഖ വകുപ്പിൽ പിഎസ്‌സിയുടെ നിയമന തട്ടിപ്പ്. സർക്കാർ സ്ഥിരപ്പെടുത്താത്ത താൽക്കാലിക തസ്തികയിൽ സ്ഥിര നിയമനം നടത്താനാണ് പിഎസ്‌സിനീക്കം. ഇതിനായി നിയമസഭാ സബ്ജക്ട് കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ചതായും പരാതി. കൺസർവേറ്റർ തസ്തികയിലെ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനായി പുരാരേഖ ഡയറക്ടർ സ്പെഷ്യൽ റൂൾസിൽ അട്ടിമറി നടത്തിയെന്നും പരാതിയുണ്ട്. നിയമന തട്ടിപ്പിന്റെ നിർണായക രേഖകൾ  ലഭിച്ചു.

തസ്തികയിലേയ്ക്കുള്ള പ്രവർത്തി പരിചയം നിശ്ചയിച്ചതിൽ ദുരൂഹതയുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതിലും ദുരൂഹത ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടു വർഷത്തെ ഗവേഷണ പരിചയമാണ് വിദ്യാഭ്യാസ യോഗ്യതയായി പറയുന്നത്. സമാന തസ്തികയിൽ പ്രവർത്തി പരിചയവും പിഎസ്‌സി ആവശ്യപ്പെടുന്നുണ്ട്. ഇടതുസഹയാത്രികന് നിയമനം നൽകാനാണ് തട്ടിപ്പെന്നാണ് ആക്ഷേപം ഉയരുന്നത്. പിഎസ്‌സി തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഇടത് സഹയാത്രികനായ ഉണ്ണികൃഷ്ണൻ മാത്രാണ് ഇടം നേടിയിരിക്കുന്നത്. ഉണ്ണികൃഷ്ണന് നിയമനം നൽകാൻ മാത്രാണ് പിഎസ്‌സി പരീക്ഷ നടത്തിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.

Related Posts

Leave a Reply