മുംബൈ: പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കൾ. മുംബൈ മലാഡിലാണ് സംഭവം. 78കാരന്റെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. പൂട്ടിയിട്ട കെട്ടിടത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരാതി നൽകുകയായിരുന്നു. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും മകളും ചേർന്നാണ് സംവിധാനമൊരുക്കിയത്. യു എസിലുളള മകൾ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ മാസം 1.6 ലക്ഷം രൂപ ചെലവാക്കി. സ്വാഭാവിക മരണമെന്നും ദീർഘകാലം മൃതദേഹം സൂക്ഷിച്ചതിൽ അസ്വഭാവികതയെന്നും പോലീസ് വ്യക്തമാക്കുന്നു.
പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കൾ












