Kerala News

പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്.

കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു സര്‍ക്കാരും അത് വ്യാമോഹിക്കേണ്ടെന്നും ഭരണം മാറിയാല്‍ എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ പറഞ്ഞു. പിഎംശ്രീ നടപ്പാക്കാന്‍ മുഖ്യമന്ത്രി ഉപാധികള്‍ വച്ച സാഹചര്യത്തിലാണ് പ്രതികരണം.

എംഎസ്എഫിന്റെ നിലപാട് മാറില്ലെന്നും മുമ്പുണ്ടായിരുന്ന അതേ നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിഎംശ്രീയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരപരിപാടികളുമായി എംഎസ്എഫ് മുന്നോട്ട് പോവും. അധികാരം മാറുന്നതിനനുസരിച്ച് നിലപാട് മാറ്റുന്ന എസ്എഫ്‌ഐക്കാരുടെ സ്വഭാവമല്ല എംഎസ്എഫിനുള്ളതെന്നും ഷറഫുദ്ദീന്‍ വിമര്‍ശിച്ചു.

 

കേരളം പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തുടരണമെന്ന് വീണ്ടും കേന്ദ്രം കത്തയക്കുമെന്ന വിവരം പുറത്തുവന്നതോടെ വിഷയത്തിന് വീണ്ടും ചൂടിപിടിച്ചിരിക്കുകയാണ്. പിഎം ശ്രീ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗും നേരത്തെ രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീനും പറഞ്ഞിരുന്നു.

Related Posts

Leave a Reply