India News

പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവെച്ചു കൊന്നു.

അമൃത്‌സർ: പഞ്ചാബിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ വെടിവെച്ചു കൊന്നു. മാഡ് സന്ധു എന്നയാളാണ് കൊല്ലപ്പെട്ടത്. അമൃത്‌സറിൽ വച്ചാണ് സംഭവം. വെടിയേറ്റ നിലയിൽ രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്നതായാണ് കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് കൊല്ലപ്പെട്ട മാഡ് സന്ധു. മധുസൂദൻ എന്നായിരുന്നു സന്ധുവിന്റെ മുഴുവൻ പേര്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാഡ് സന്ധു മരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം ആറുമണിയോടെ രണ്ടുപേർ സന്ധുവിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പറഞ്ഞു. പഞ്ചാബിലെയും മുംബൈയിലെയും ചലച്ചിത്രമേഖലയിൽ സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പ്രവർത്തിച്ചുകൊണ്ടാണ് സന്ധു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആഡംബരപൂർണ്ണമായ വസ്ത്രധാരണരീതികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ, LGBTQ+ വിഭാഗത്തോടുള്ള സ്വീകാര്യത, പോപ്പ് സംസ്കാരം എന്നിവയെക്കുറിച്ചുള്ള തുറന്ന അഭിപ്രായങ്ങൾ എന്നിവ ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും വൈറൽ വീഡിയോകളിലൂടെയും പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്.

Related Posts

Leave a Reply