Kerala News

നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്‌റെയും സജിതയുടെയും മക്കള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഖിലയെയും അതുല്യയെയും നേരിട്ട് കണ്ടെന്നും അഖിലയ്ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അനുയോജ്യമായ ജോലി ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രിയുമായി സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍പഠനത്തിനും ജീവിതത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കി ഈ മക്കള്‍ക്കൊപ്പം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വളരെ ന്യായമായ കാര്യമാണെന്നും ഇക്കാര്യത്തിലൊരു നടപടിയെടുക്കാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply