Kerala News

നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനിടെ പൊതുകുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

നാട്ടുകാർക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനിടെ പൊതുകുളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പാനുണ്ട യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി എൻ. മിർസ (7) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ‘ക്ലീൻ ഗ്രീൻ പാനുണ്ട’ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുത്തിരുന്ന കുട്ടിയാണ് മിർസ. എല്ലാ ഞായറാഴ്ചകളിലുമുള്ള ശുചീകരണ യജ്ഞങ്ങളിൽ മുടങ്ങാതെ എത്താറുള്ള മിർസ, സംഭവദിവസം രാവിലെ ആറരയ്ക്കാണ് വീടുകളിൽ നിന്ന് ശുചീകരണത്തിനായി പുറപ്പെട്ടത്.
ശുചീകരണ സ്ഥലത്തിന് സമീപമുള്ള പൊതുകുളത്തിലാണ് കുട്ടി അപകടത്തിൽ പെട്ടത്. മറ്റൊരു കുട്ടിയാണ് വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ മിർസയെ ആദ്യം കണ്ടത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടിയിലെ ടെയ്‌ലറിങ് ഷോപ്പ് ജീവനക്കാരൻ രഞ്ജിത്തിന്റെയും മഫീദയുടെയും മകളാണ് മിർസ.

Related Posts

Leave a Reply