Kerala News

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു.

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് മുന്നിലാണ് സംഭവം. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസും, ഫയര്‍ ഫോഴ്സും സംഭവസ്ഥലത്ത്.

KL 05 AV 3686 എന്ന വാഹനമാണ് കത്തിയത്. RENAULT KWID കാറാണ് കത്തിയത്. വാഹനം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടേത് എന്ന് സംശയം.വാഹന നമ്പര്‍ അറിയാവുന്നവര്‍ ഉടന്‍ വിഴിഞ്ഞം പൊലീസിനെ ബന്ധപ്പെടണം എന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ 5.50ഓടെയാണ് സംഭവം. വാഹനത്തിന് പെട്ടന്ന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ വാഹനം റോഡിന്റെ ഒരു വശത്തേക്ക് പാര്‍ക്ക് ചെയ്ത് നിര്‍ത്തി.

Related Posts

Leave a Reply