Kerala News

തിരുവനന്തപുരം മൃ​ഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നതായി കണക്കുകൾ

തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നു. നെയ്യാറിലേക്ക് മൃ​ഗശാല മാറാൻ പോകുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് സന്ദർശകരുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവുണ്ടായത്.
16-ന് മുൻപ് പ്രവൃത്തിദിവസങ്ങളിൽ 2000 പേരായിരുന്നു മൃഗശാലയിൽ എത്തിയിരുന്നത്. എന്നാൽ ഞായർ ഉൾപ്പെടെയുള്ള മറ്റ് അവധിദിവസങ്ങളിൽ ഇത് 10,000 വരെയായി. ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിലെ സന്ദർശകരുടെ എണ്ണം 2500 ആയും  അവധിദിനങ്ങളിലേത് 12,000 ആയും ഉയർന്നു. ഇതനുസരിച്ച് ടിക്കറ്റ് വരുമാനവും വർദ്ധിച്ചിട്ടുണ്ട്. വരുമാനത്തിലും വലിയ വർദ്ധനവാണുള്ളത്. പ്രവൃത്തിദിവസങ്ങളിലെ പൊതുവെയുള്ള വരുമാനം 1.50 ലക്ഷത്തിൽ നിന്ന് 1.75 ലക്ഷം രൂപയായി. അവധി ദിനങ്ങളിലേത് രണ്ട് ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷം രൂപയുമായി ഉയർന്നിരിക്കുകയാണ്.
സെപ്റ്റംബർ ഒന്ന് മുതൽ 16 വരെ ടിക്കറ്റ് ഇനത്തിൽ പ്രതിദിനം ശരാശരി 1.88 ലക്ഷം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വർഷം മാർച്ച് വരെയുള്ള കാലയളവിൽ സന്ദർശക ടിക്കറ്റിൽ മാത്രം 4.5 കോടി രൂപ വരുമാനവും ലഭിച്ചു.
ഒരു വർഷം ശരാശരി 12 ലക്ഷം പേരാണ് മൃഗശാല സന്ദർശിക്കുന്നത്. എന്നാൽ ഇത്തവണ ഓണം അവധിയിലെത്തിയത് 30 ലക്ഷം പേരാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ലക്ഷം പേരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Related Posts

Leave a Reply