Kerala News

ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു.

കോതമംഗലം: ചൂട് വെള്ളം വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരി അണുബാധയെ തുടർന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേൽഭാഗത്ത് വീട്ടിൽ ലിജു-എൽബി ദമ്പതിമാരുടെ മകൾ ബിൽഗ മറിയം ലിജു (2) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് അപകടമുണ്ടായത്. കുട്ടിയെ കുളിപ്പിക്കാനായി ബക്കറ്റിൽ ചൂട് വെള്ളം വെച്ചിരുന്നു. അമ്മ മാറിയ സമയത്ത് കുട്ടി ബക്കറ്റിൽ പിടിച്ചതോടെ അത് അബദ്ധത്തിൽ മറിഞ്ഞ് ചൂട് വെള്ളം ദേഹത്ത് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടി ചികിത്സ തേടിയിരുന്നു. ചികിത്സ കഴിഞ്ഞെങ്കിലും പിന്നീട് അണുബാധയുണ്ടായി. ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സഹോദരൻ: യാസിൻ.

Related Posts

Leave a Reply