crime Kerala News

കാസർകോട് കാലിക്കടവിൽ വൻ മയക്കുമരുന്നു വേട്ട; 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി

കാസർകോട്: കാസർകോട് കാലിക്കടവിൽ വൻ മയക്കുമരുന്നു വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. പെരുമ്പാവൂർ അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുൽ സലാം(27), കെഎച്ച് മുഹമ്മദ് ഹുസൈൻ(28), പിഎ അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്നുമായി എറണാകുളത്തുനിന്നും കാസർകോട്ടേക്ക് വരികയായിരുന്നു ഇവർ. വടക്കാഞ്ചേരിയിൽ എംഡിഎംഎ വേട്ട. 160 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. കുന്നംകുളം സ്വദേശി ശരത്താണ് പിടിയിലായത്. വോൾവോ ബസിൽ എംഡിഎംഎ എത്തിക്കുന്നതിനിടെയാണ് പിടി വീണത്.

Related Posts

Leave a Reply