കള്ളൻ വിജയൻ വിവാദം, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ കെ ആർ അജയൻ രാജിവച്ചു. വിവാദത്തെ തുടർന്ന് അജയനെ മാറ്റിനിർത്തിയിരിക്കുകയായിരുന്നു. 2027 ഫെബ്രുവരി വരെ സർവീസ് ഉണ്ടായിരിക്കയാണ് രാജി. കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നേരത്തെ ദേശാഭിമാനി നിർദ്ദേശം നൽകി.
ലേഖനത്തിൻ്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാത്തതിൻ്റെ പേരിലും വിവാദം മാധ്യമങ്ങളിൽ ചർച്ചയായതിന്റെ പേരിലുമാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്. അജയന് ചീഫ് ന്യൂസ് എഡിറ്റർ ടി ചന്ദ്രമോഹനാണ് പകരം ചുമതല നൽകിയത്. പുല്ലമ്പാറയിലെ കള്ളൻ വിജയൻ എന്ന നാടകപ്രവർത്തകനെ കുറിച്ചുള്ള ലേഖനത്തിന്റെ ഉചിതമായ തലക്കെട്ടാണ് കള്ളൻ വിജയൻ എന്നായിരുന്നു അജയൻ്റെ നിലപാട്.












