crime Kerala News

‌ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ.

‌ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ചശേഷം സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കണിയാപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് സഹീർ (26) ആണ് അറസ്റ്റിലായത്.
അമ്പൂരി സ്വദേശിയായ യുവതിയാണ് പരാതിക്കാരി. നഴ്‌സിം​ഗ് വിദ്യാർത്ഥിനിയായ യുവതിയും മുഹമ്മദ് സഹീറും മെയ് മാസത്തിലാണ് വിവാഹിതരായത്. വിവാഹശേഷം മുട്ടടയിൽ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെ മുഹമ്മദ് സഹീർ യുവതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നു.
പണത്തിനായി യുവതിയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടും മർദിച്ചിരുന്നതായും ആരോപണമുണ്ട്.

Related Posts

Leave a Reply