Kerala News

ഇനിമുതൽ ശബരിമലയിൽ തിരുവോണ സദ്യ ദേവസ്വം ബോർഡ് വക

തിരുവനന്തപുരം:∙ ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ഓണസദ്യയുടെ പേരിലുള്ള സ്പോൺസർഷിപ്പുകളും പണപ്പിരിവുകളും ഒഴിവാക്കാനാണ് ഓണസദ്യ നേരിട്ട് നടത്താൻ തീരുമാനിച്ചത്. തിരുവോണ ദിവസം സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തർക്കും തിരുവോണസദ്യ നൽകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.

Related Posts

Leave a Reply