ഒളിമ്പിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട്. 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിലെത്തി മെഡലുറപ്പിച്ചു. സെമിയില്‍ ക്യൂബന്‍ താരം ഗുസ്മാന്‍ ലോപ്പസിനെ ഏകപക്ഷീയമായാണ് വിനേഷ് തകര്‍ത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യന്‍ വനിതാ താരം ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്. ക്യൂബന്‍ താരത്തെ
പാരിസ്: പാരിസ് ഒളിംപിക്സ് ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ. റൊമാനിയൻ വനിത ടീമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. 3-2 വിജയമാണ് ഇന്ത്യൻ സംഘം നേടിയത്. ശ്രീജ അകുല, അർച്ചന കമ്മത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ ടീം. എലിസബത്ത സമാര, അദീന ഡയകോനു, ബെർണാഡെറ്റ് സാക്‌സ് എന്നിവരായിരുന്നു റൊമാനിയയ്ക്കായി മത്സരിച്ചത്.
കൊളംബോ: രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ കറക്കിവീഴ്ത്തി ശ്രീലങ്ക. ലങ്കയുടെ സ്പിന്നില്‍ വട്ടംകറങ്ങിയ ഇന്ത്യ 32 റണ്‍സിനാണ് പരാജയം വഴങ്ങിയത്. ലങ്കയുടെ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 42.2 ഓവറില്‍ 208 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ഒന്നാം ഏകദിനം സമനിലയില്‍ കലാശിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ
പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം. ആദ്യ ക്വാർട്ടറിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ചു. എന്നാൽ ലഭിച്ച ഗോൾ അവസരങ്ങൾ മുതലാക്കാൻ ആർക്കും
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. 451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സ്വപ്നില്‍ അവസാനമാണ് കുതിച്ചുകയറിത്. നീലിങ് , പ്രോണ്‍ റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ രണ്ടാം മെഡല്‍ നേടി ഇന്ത്യ. മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ മനു ഭാകര്‍- സരഭ്ജോദ് സിംഗ് സഖ്യം ദക്ഷിണ കൊറിയന്‍ ജോഡിയെ തോല്‍പിച്ച് വെങ്കലം നേടി. ഇതോടെ പാരിസില്‍ ഇരട്ട മെഡല്‍ മനു ഭാകര്‍ സ്വന്തമാക്കി. ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് മനു ഭാകര്‍ സ്വന്തം പേരിലെഴുതി. നേരത്തെ വനിതകളുടെ 10 മീറ്റര്‍
മഴ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് വീണ്ടും തോല്‍വി. പരമ്പരയില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ കൈപിടിയിലൊതുക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി. ഒരു വിക്കറ്റ്
പാരിസ്: ലോകത്തിനാകെ പുതിയ ദൃശ്യവിരുന്നേകി പാരിസ് ഉദ്ഘാടന ചടങ്ങ്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ ഉദ്ഘാടന ചടങ്ങിൽ സെന്‍ നദിയിലൂടെ പാരിസിലേക്ക് കായിക ലോകം ഒഴുകിയെത്തി. ഓസ്റ്റര്‍ലിസ് പാലത്തില്‍ വര്‍ണവിസ്മയത്തിൽ തുടങ്ങിയ ദീപശിഖ പ്രയാണം നദിയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ചു. അഭയാർത്ഥി ഒളിംപിക്സ് ടീമടക്കം 206 ടീമുകളും താരങ്ങളും ആ ഓളപ്പരപ്പിലേക്ക് വിവിധ പതാകകളും
പാരിസ്: മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും.