ആലപ്പുഴയിൽ മദ്യപിച്ച് വാഹനം ഓടിച്ച ഡിവൈഎസ്പി പിടിയിൽ. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി വി അനിൽകുമാറാണ് പിടിയിലായത്. അരൂർ പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. ചന്തിരൂരിൽ വെച്ചാണ് ഡിവൈഎസ്പി പിടിയിലായത്. ഔദ്യോഗിക വാഹനമാണ് മദ്യപിച്ച് അപകടകരമായ വിധത്തിൽ ഓടിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ്
പത്തനംതിട്ട മൈലപ്രയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചത് സിപിഐഎം നേതാവിന്റെ മകൻ. സിപിഐഎം സംസ്ഥാന സമിതി അംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശ് ആണ് മരിച്ചത്. ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ് ആദർശ്. കുമ്പഴ ഭാഗത്ത് നിന്ന് മൈലപ്ര ഭാഗത്തേക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കൊല്ലം കൊട്ടാരക്കരയിൽ കനാലിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. നായ ഓടിച്ചതിന് തുടർന്ന് ഭയന്നോടിയ യാദവ് കാൽ വഴുതി കനാലിൽ വീഴുകയായിരുന്നു. അച്ഛന്റെ സഹോദരി പുത്രിയോടൊപ്പം മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു യാദവ്. സഹോദരിയെ സമീപത്തുള്ള വീട്ടിലേക്ക് കൊണ്ടാക്കുന്നതിന് മുത്തശ്ശി പുറത്തേക്കിറങ്ങിയപ്പോൾ കൂടെ പോകാൻ
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ദ്രാവതി നാഷണൽ പാർക്കിലെ ഉൾവനത്തിലുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് കൊല്ലപ്പെടുകയും. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും ബസ്തർ പൊലീസ് വ്യക്തമാക്കി. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പാർക്കിലെ ഒരു പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന്
വയനാട് വന്യ ജീവി ആക്രമണം പാർലിമെന്റിൽ ഉന്നയിച്ചതാണ്, അത് ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി. ഇത് ഒരു സങ്കീർണമായ സാഹചര്യമാണ്. കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നുംകൂടുതൽ ഫണ്ട് ആവശ്യമാണ്. വിഷയത്തിൽ പാർലമെന്റിൽ ഇനിയും സമ്മർദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. മുന്നിൽ തദ്ദേശ തെരെഞ്ഞടുപ്പ് ഉണ്ട്, അത് കഴിഞ്ഞ ഉടനെ നിയമസഭ തെരെഞ്ഞടുപ്പും വരുന്നു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്.
തിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന്
പാലക്കാട്: ഉപ്പുംപാടത്ത് കുടുംബ പ്രശ്നങ്ങളെത്തുടർന്നുണ്ടായ തർക്കത്തിൽ സ്ത്രീക്ക് ജീവൻ നഷ്ടമായി. വഴക്കിനിടെ പരസ്പരം ആക്രമിച്ച ദമ്പതികളിൽ പരിക്കേറ്റ ഭാര്യ മരിച്ചു. ചന്ദ്രിക(54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ഭർത്താവ് രാജൻ(59) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരും പരസ്പരം
കൊല്ലം : കൊല്ലം കടയ്ക്കലിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നുംപുറം സ്വദേശി തസ്നിയെ ആണ് ഭർത്താവ് റിയാസ് ആക്രമിച്ചത്. രക്ഷപ്പെടാൻ തടി കഷ്ണം കൊണ്ടുള്ള ഭാര്യയുടെ അടിയേറ്റ് പ്രതിയ്ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി തസ്നിയുടെ വീട്ടിൽ റിയാസ് എത്തി. പല കാര്യങ്ങൾ പറഞ്ഞ് ഇരുവരും തമ്മിൽ
കൊച്ചി: മൂന്ന് വർഷം മുമ്പ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അച്ഛൻ. 2021 ഓഗസ്റ്റിൽ കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച ഐറിൻ റോയിയുടെ മരണത്തിലാണ് അച്ഛൻ റോയ് ബന്ധുവിനെ സംശയിക്കുന്നത്. ചാലക്കുടി സ്വദേശി റോയിയുടെ മകൾ 18 വയസ്സുകാരിയായ ഐറിൻ റോയി ഫ്ലാറ്റിലെ പത്താം നിലയിൽ നിന്നാണ് വീണ് മരിച്ചത്. കൊച്ചി