പാതിവില തട്ടിപ്പ്ക്കേസ് പ്രതിയെ അനന്തുകൃഷ്ണനെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ ജാമ്യ അപേക്ഷ നാളെ പരിഗണിക്കും. മാത്യുകുഴൽനാടൻ എംഎൽഎയ്ക്ക് ഒരു രൂപ പോലും നൽകിയിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കവെ അനന്തുകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണി ഉണ്ടെന്ന് പ്രതി കോടതിയിൽ പറഞ്ഞു.
തിരുവനന്തപുരം: മണിയറവിള താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സയ്ക്കെത്തിയ അമ്മയ്ക്കൊപ്പം വന്ന അഞ്ച് വയസുകാരനെ തെരുവുനായ ആക്രമിച്ചു. രാവിലെ 10 മണിയോടെയാണ് ആശുപത്രിക്ക് മുന്നിൽ അഞ്ച് വയസുള്ള കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പേപ്പട്ടിയാണ് ആക്രമിച്ചതെന്നാണ് ആശുപത്രിക്ക് മുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും ആംബുലൻസ് ജീവനക്കാരും പറയുന്നത്. കാട്ടാക്കട കിള്ളി കൊല്ലോട്
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ ചർച്ച ചെയ്യാനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. ബില്ലിനെതിരെ എതിർപ്പുയർത്തിയ സിപിഐയെ അനുനയിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയും ഇന്ന് നടക്കും. ബില്ലുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ ഉയർത്തിയ എതിർപ്പിനെ തുടർന്നാണ് നേരത്തെ മന്ത്രിസഭ സ്വകാര്യ സർവ്വകലാശാല ബിൽ ചർച്ച ചെയ്യാതിരുന്നത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി
ആലപ്പുഴ : ആലപ്പുഴ മാന്നാറിലെ അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയിൽ ഫെബ്രുവരി മാസത്തിൽ നൽകുന്നതിനായി ജനുവരി 22 ന് പഞ്ചായത്തിൽ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളിൽ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപ് ലഭിച്ച അമൃതം പായ്ക്കറ്റ് വീട്ടുകാർ പൊട്ടിച്ച് കുറുക്ക്
മലപ്പുറം: ഭർത്താവുമായുളള പിണക്കം മാറ്റിത്തരാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ലക്ഷങ്ങൾ തട്ടുകയും ചെയ്ത കേസിൽ മന്ത്രവാദിയും കൂട്ടാളിയും പിടിയിൽ. മന്ത്രവാദി എന്ന് അവകാശപ്പെടുന്ന മലപ്പുറം മാറാഞ്ചേരി സ്വദേശി കാണാക്കോട്ടയിൽ വീട്ടിൽ താജുദ്ദീൻ (46), ഇയാളുടെ ശിഷ്യനായ വടക്കേക്കാട് നായരങ്ങാടി സ്വദേശി മലയംകുളത്തിൽ വീട്ടിൽ ഷക്കീർ (37) ആണ് അറസ്റ്റിലായത്.
രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ലെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ വിമര്‍ശനം. പ്രകടന പത്രികയില്‍ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടിന് കാരണക്കാര്‍ ജില്ലാ നേതൃത്വമെന്നും വിമര്‍ശനം ഉയര്‍ന്നു. കരുവന്നൂര്‍ വിഷയത്തില്‍ ജില്ലാ
തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ (54) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് ചെളിയില്‍ പുതഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഓട്ടോയുമായി വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ
പാലക്കാട്: പട്ടാമ്പി നേർച്ചക്കിടെ ആന വിരണ്ടോടി. നഗരപ്രദക്ഷിണ ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ രാത്രി പത്തുമണിയോടെയാണ് ആന വിരണ്ടോടിയത്. പേരൂർ ശിവൻ എന്ന ആനയാണ് വിരണ്ടോടിയത്. പാപ്പാൻമാർ ആനയുടെ വാലിൽ തൂങ്ങി ഏറെ ദൂരം ഓടി ആനയെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. ആനപ്പുറത്ത് മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി താഴെയിറക്കി. ആന ഓടിവരുന്നത് കണ്ടതോടെ ജനക്കൂട്ടം ഭീതിയോടെ ഓടുകയും
മലപ്പുറം: പകുതി വില തട്ടിപ്പില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്ത് പൊലീസ്. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ
ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരവധി ആന്റിജനുകള്‍