തൃശൂര്‍: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരുടെ നിലപാട് നെറികേടിന്റെ ഭാഗമാണ്. അവരുടെ ഭാഷ നെറികെട്ടതാണ്. ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിന് കേന്ദ്രമന്ത്രിമാര്‍ കൂട്ടുനിന്നുവെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥി സംഘടനകള്‍. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണ് തീരുമാനമെന്ന് എ.ഐ.എസ്.എഫ് പറഞ്ഞു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തില്‍ പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ബില്ല് പഠിച്ചതിനുശേഷം വിശദമായ നിലപാട് എടുക്കുമെന്ന് എസ്.എഫ്.ഐ വ്യക്തമാക്കി.
വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള
കൊല്ലം കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് തോട്ടം തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ,പുനലൂർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കാനും , കൂടുതൽ സ്ഥലങ്ങളിലേക്ക് തീ
കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂരമായ റാഗ്ഗിങ് നടന്നതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി മുറിവേല്‍പ്പിച്ചെന്ന് ഉള്‍പ്പെടെയാണ് പരാതി. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂങ്ങി ഉള്‍പ്പെടെ സീനിയേഴ്‌സ് തങ്ങളോട് ക്രൂരത കാണിച്ചുവെന്ന
പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കില്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് അനന്തുവിനായി ഹാജരായത്. പോലീസ് കേസ് ശരിയല്ല എന്ന്
തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. മംഗലപുരം ഇടവിളാകം സ്വദേശി ആഷിക്കിനെയാണ് നാലംഗ സംഘം ബലമായി കാറില്‍ കയറ്റി കൊണ്ടു പോയത്. ബന്ധുക്കള്‍ മംഗലപുരം പോലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7.45ഓടെയാണ് പത്താംക്ലാസുകാരനെ കാറില്‍ക്കയറ്റി നാലംഗ സംഘം കടന്നത്. വാഹനം ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് പോയത്. മുന്‍പും ഒരു സംഘം ആഷിഖിനെ കാറില്‍
ന്യൂഡൽഹി: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട. ഷീല
ആലുവ യു സി. കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം. രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറി. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ഇന്നലെ ആലുവ സർക്കാർ ആശുപത്രിയിൽ സഹോദരങ്ങള്‍
ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. ഇന്നലെ വൈകിട്ട് ആലുവ പുക്കാട്ടുപടി ജംഗ്ഷന് സമീപത്തെ ബസ്റ്റോപ്പിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം. കാക്കനാട് സ്വദേശി മുൻസീറിനാണ് സ്കൂ ഡ്രൈവർ കൊണ്ടുള്ള