പശ്ചിമേഷ്യയിൽ സംഘർഷം. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് ഉടൻ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ. മിസൈൽ ആക്രമണത്തിൽ ഇതുവരെ കാര്യമായ ആൾനാശം ഉണ്ടായിട്ടില്ലെന്നാണ് ഇസ്രയേൽ അറിയിക്കുന്നത്. ആക്രമണത്തിന് പിന്നാലെ വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും നിലവിലെ
ബെയ്റൂട്ട്: ലെബനനിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രയേൽ. ദക്ഷിണ ലെബനനിൽ നടന്ന കൂട്ടക്കുരുതിക്ക് പിന്നാലെ ഉത്തര മേഖലകളിലേക്ക് കരയുദ്ധം വ്യാപിപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2000ത്തോളം ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഇസ്രയേലിന്റെ പ്രതികരണം. അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട നിവാസികൾ സുരക്ഷിതമായി
ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതായി സൂചന. തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുല്ല മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് കരയുദ്ധത്തിന് ഇസ്രയേൽ തയാറെടുക്കുന്നത്. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചിരുന്നു. വടക്കൻ അതിർത്തിയിലേക്ക് കരുതൽസേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി
ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 492 പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ 35 കുട്ടികളും 58 സ്ത്രീകളും ഉള്‍പ്പെടുന്നു. 1645ഓളം പേര്‍ക്ക് പരുക്കേറ്റെന്ന് ലെബനന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിലുണ്ട്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 2006 ല്‍ ഇസ്രയേല്‍ ഹിസ്ബുല്ല യുദ്ധത്തിന് ശേഷം ഇസ്രയേല്‍ നടത്തിയ ഏറ്റഴും രൂക്ഷമായ
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി മാര്‍ക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറും. കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ സെക്രട്ടറിയേറ്റില്‍ ലളിതമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ശ്രീലങ്കയുടെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രസിഡന്റാണ് അനുര കുമാര ദിസനായകെ. നൂറ്റാണ്ടുകളായി നമ്മള്‍ കണ്ട സ്വപ്‌നം ഒടുവില്‍ യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് വിജയത്തിന്
വാഷിങ്ടണ്‍: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്. അമേരിക്കയിൽ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം വിദ്യാർത്ഥിയാണ് ധ്രുവി. ബോളിവുഡ് നടിയും യുണിസെഫ് അംബാസഡറുമാകാനാണ് ആഗ്രഹമെന്ന് ധ്രുവി പട്ടേൽ പറഞ്ഞു. മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം എന്നത് അമൂല്യമായ ബഹുമതിയാണെന്ന് ധ്രുവി പട്ടേൽ പ്രതികരിച്ചു. ഇത് വെറുമൊരു കിരീടമല്ല. തന്‍റെ പൈതൃകത്തെയും മൂല്യങ്ങളെയും ആഗോള തലത്തിൽ
ലെബനനിൽ വാക്കി ടോക്കി സ്ഫോടനങ്ങളിൽ മരണം 20 ആയി. 450 പേർക്ക് പരുക്കേറ്റു. പേജർ പൊട്ടിത്തെറിച്ച് 12 പേർ മരിച്ചതിന് പിന്നാലെയാണ് സ്ഫോടന പരമ്പര ഉണ്ടായത്. ഹിസ്ബുല്ലയുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതായി റിപ്പോർട്ട്. അതിനിടെ ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എൻ തീരുമാനിച്ചിരിക്കുന്നത്.
ലെബനനില്‍ ഹിസ്ബുള്ള പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് എട്ട് മരണം. രണ്ടായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹിസ്ബുള്ള അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ ഹിസ്ബുള്ള ഉന്നത അംഗങ്ങളാണെന്ന് ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രയേല്‍-ഗസ്സ യുദ്ധം തുടങ്ങിയതുമുതല്‍ ആശയവിനിമയത്തിനായി ഹിസ്ബുള്ള ഉപയോഗിക്കുന്ന
വാഷിങ്ടൺ: ലോകത്തെ ആദ്യ കൊമേഴ്ഷ്യൽ സ്പേസ് വാക്ക് ആയ പൊളാരിസ് ഡോൺ ദൗത്യം പൂർത്തിയാക്കി സംഘം സുരക്ഷിതമായി മടങ്ങിയെത്തി. ഫ്ലോറിഡ തീരത്ത് സംഘത്തെ വഹിച്ചുകൊണ്ട് പൊളാരിസ് ഡോൺ ക്രൂ ക്യാപ്‌സൂൾ സുരക്ഷിതമായി കടലിൽ ലാൻഡ് ചെയ്തു അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാൻ അടക്കമുള്ള നാലംഗ സംഘമാണ് ദൗത്യത്തിനുണ്ടായിരുന്നത്. ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിനുനേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അന്‍പത്തിയെട്ടുകാരനെ സീക്രട്ട് സര്‍വീസ് കസ്റ്റഡിയിലെടുത്തു. ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബിലാണ് ആക്രമണശ്രമമുണ്ടായത്. താന്‍ സുരക്ഷിതനെന്ന് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. അക്രമിയില്‍ നിന്ന് AK47, ഗോപ്രോ ക്യാമറ എന്നിവ പൊലീസ് പിടികൂടി.