മലയാളികളുടെ അഭിമാനം ശോഭനയ്ക്കും തല അജിത് കുമാറിനുമുള്‍പ്പെടെ സിനിമ മേഖലയിലുള്ള നിരവധി പ്രതിഭകള്‍ക്ക് ഇത്തവണത്തെ പത്മപുരസ്‌കാര തിളക്കം. നടി ശോഭനയ്ക്ക് പത്മഭൂഷണാണ് ലഭിച്ചിരിക്കുന്നത്. താന്‍ തീരെ പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്‌കാരമാണിതെന്നും കേന്ദ്രസര്‍ക്കാരിനും അവാര്‍ഡ് കമ്മിറ്റിയ്ക്കും നന്ദി
ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വസതിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി കടുക് പാടത്താണ് മൃതദേഹം കണ്ടെത്തിയത്. ദളിത് സാനിറ്റേഷൻ ജീവനക്കാരനായ ഇന്ദ്രേഷിൻ്റെ മകനാണ്
വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു.
മുസാഫര്‍നഗര്‍: ബിഹാറിലെ മുസാഫര്‍നഗറില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് സുധീറിനെ ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി
ചെന്നൈ: ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്‌ലിം ലീഗ് എംപിയായ നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചുവെന്നാണ് ആരോപണം. എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അപലപിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരിൽ ഒരു രാജ്യത്തെ മുഴുവൻ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. “ഇത്തരം സംഭവങ്ങൾക്ക് ഞാൻ എതിരാണ്, നടന് നല്ലത് വരട്ടെ, ഒരു മനുഷ്യൻ
മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ അതിദാരുണ സംഭവത്തിൽ മരണം 11 ആയി. 5 പേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ നിരവധി യാത്രക്കാർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ
മഹാകുംഭമേള, ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപുരോഹിതരും ഒപ്പം പങ്കെടുത്തു.യോഗിക്കൊപ്പം ഉത്തർപ്രദേശ് മന്ത്രിമാരും സ്നാനം നടത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രയാഗ്രാജിലെത്തിയത്. അറെയിൽ വിഐപി ഘട്ടിൽ നിന്ന് സംഗമസ്ഥാനത്തേക്ക് മോട്ടോർ ബോട്ടിലാണ് സംഘമെത്തിയത്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ്
ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ വേഗത്തില്‍ മാറുമെന്ന മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പ്രസ്താവന ന്യായീകരിച്ച് തമിഴ്നാട് ബിജെപി നേതാവ് ഡോ. തമിഴിസൈ സൗന്ദരരാജന്‍. കാമകോടിയെ വിമര്‍ശിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയാണ് അലോപ്പതി ഡോക്ടര്‍ കൂടിയായ തമിഴിസൈ സൗന്ദരരാജന്‍ രംഗത്തെത്തിയത്. ചെന്നൈയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. അവര്‍
റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. റിസർവ് ഗാർഡുകൾ, സിആർപിഎഫ്, കോബ്ര, ഒഡീഷയുടെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി)എന്നിവയുടെ നേതൃത്വത്തിൽ കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. നിരോധിത മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം ചൽപതി എന്ന ജയ് റാമാണ് കൊല്ലപ്പെട്ടവരിൽ പ്രധാനി.
കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍