Home Archive by category India News (Page 5)
India News

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും. അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ
India News

അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍.

ചെന്നൈ: അവിഹിതബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിലാക്കി തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റില്‍. തിരുനെല്‍വേലി പാളയംകോട്ടൈ മനക്കാവളന്‍ നഗര്‍ സ്വദേശി മാരിമുത്തു(35)വിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ സത്യ(30)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. സത്യ മൊബൈലില്‍ ചാറ്റ് ചെയ്യുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വഴക്കിട്ടപ്പോള്‍
Entertainment India News

തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയുള്ള കേസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെയുള്ള കേസ് മുറുക്കുന്നതിന് പിന്നാലെ അല്ലുവിൻ്റെ ഭാര്യ പിതാവായ ചന്ദ്രശേഖർ റെഡ്ഢി കോൺഗ്രസ് നേതൃത്വത്തെ കണ്ടു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ ബി മഹേഷ് കുമാർ ഗൗഡും എ ഐ സി സി നേതാവ് ദീപാദാസ് മുൻഷിയുമാണ് കൂടിക്കാഴ്ച നടത്തിയത്. അല്ലു അർജുനെതിരെയുള്ള നരഹത്യ കേസ് കടുപ്പിച്ചതോടെയാണ് കൂടികാഴ്ച. ടിപിസിസി
India News

മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ

ജയ്പൂർ: മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് നാല് മാസത്തോളം കൂടെ താമസിച്ച് കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയ ശേഷമാണ് 36കാരി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുൻപ് പരാതി നൽകിയവരെ ഗാർഹിക പീഡന കേസിൽ കുടുക്കി യുവതി
India News

ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്ച അവസാനിച്ചതോടെ വില കൂടുന്നതും കുറയുന്നതുമായ സാമഗ്രികളുടെ ചിത്രം പുറത്തുവന്നു

ന്യൂഡൽഹി: അമ്പത്തിയഞ്ചാമത് ജിഎസ്ടി കൗൺസിൽ യോഗം ശനിയാഴ്ച അവസാനിച്ചതോടെ വില കൂടുന്നതും കുറയുന്നതുമായ സാമഗ്രികളുടെ ചിത്രം പുറത്തുവന്നു. ബിസിനസുകാർക്കും വ്യക്തികൾക്കും ആശ്വാസമാകുന്നതാണ് പുതിയ തീരുമാനങ്ങൾ എന്നാണ് കൗൺസിലിന്റെ വാദം. സമ്പുഷ്ടീകരിച്ച അരിയുടെ ഉപഭോഗം വർധിപ്പിക്കാനായി, അവയുടെ ജിഎസ്ടി നിരക്ക് 5% ആയി കുറച്ചിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് കൂടുതലായി ഈ അരി ലഭ്യമാക്കാനാണ് ഈ
Entertainment India News

തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്

ഹൈദരാബാദ്: തിക്കിലും തിരക്കിലും ആരാധകയും മകനും മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പൊലീസ്. നടൻ പറഞ്ഞ വാദങ്ങളെല്ലാം കളവെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്. അല്ലു അർജുൻ വരുന്നുണ്ടെന്നും സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റർ അധികാരികൾ പൊലീസിനെ ഡിസംബർ രണ്ടിന് കണ്ടിരുന്നു. എന്നാൽ തിരക്ക്
India News

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി.

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി. കഴിഞ്ഞ നിരവധി തവണയായി പെണ്‍കുട്ടി മുത്തശനെ കാണാന്‍ ജയിലില്‍
India News

തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ

തെലങ്കാനയിൽ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മർദിച്ച് വീട് കത്തിച്ച് നാട്ടുകാർ. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാർ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയിൽ. പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സംഘത്തെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോയ പ്രതിയുടെ വീടിനും രണ്ട് പൊലീസ് വാഹനങ്ങൾക്കും തീയിട്ടു. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും
India News

ഹരിയാനയില്‍ കാളയെ വാഹനത്തിൽ കൊണ്ടുപോയ യുവാവിന് മർദ്ദനം

ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി
India News

പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു.

ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലി ജില്ലയിൽ ആറ് നില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും അധികൃതർ അറിയിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ എത്ര പേരാണ് കുടുങ്ങി