Kerala News

കിഫ്ബി നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: കിഫ്ബി നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. പശ്ചാത്തല വികസനം എല്ലായിടത്തും ഒരുപോലെ നിശ്ചയിക്കാന്‍ കഴിയുമോയെന്ന് ചോദിച്ചാണ് തോമസ് ഐസക് രംഗത്ത് വന്നത്. വില്‍ക്കാനല്ല സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്. വികസനത്തിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കണമെന്ന കാഴ്ചപ്പാട് ഉണ്ടായി കൂടെയെന്നും അദ്ദേഹം ചോദിച്ചു. വ്യവസായത്തിന് ഭൂമി ഇപ്പോള്‍ ഏറ്റെടുക്കുന്നതാണ് നല്ലത്. നാളത്തെ വികസനം കണ്ടാണ് ഭൂമി ഏറ്റെടുക്കല്‍ നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞത് വില അഞ്ച് മടങ്ങായെന്നാണ്. ഭൂമിക്ക് എന്ത് വില കൊടുക്കണമെന്ന് UPA സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അത് മനസിലാക്കമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. 1000 ഏക്കര്‍ ഏറ്റെടുത്തതില്‍ 100 എക്കറെ ഉപയോഗിച്ചുള്ളൂ എന്നാണ് വിമര്‍ശനം. ഭൂമി ഉപയോഗിക്കുന്നതിന് സമയം എടുക്കും. പശ്ചാത്തല വികസനം ഒരുക്കിയതിന് ശേഷമാണ് ഭൂമി ഉപയോഗിക്കുക. മുഖ്യമന്ത്രി പറയുന്നത് ലോജിക്കില്ലാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ജനങ്ങളോട് പറയണം ഇനി കിഫ്ബി വേണ്ടെന്ന്. അതിനായി വന്‍കിട പദ്ധതികള്‍ വേണ്ടെന്ന് വെയ്ക്കുമോയെന്നും തോമസ് ഐസക് ചോദിച്ചു. കിഫ്ബി ഫണ്ട് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രിയായിരുന്നപ്പോള്‍ കിഫ്ബി എക്‌സ്‌പോ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി പദ്ധതി സംസ്ഥാനത്തെ കടബാധ്യതയിലാക്കിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന്‍ ആരോപിച്ചിരുന്നു. കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നും. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി കിഫ്ബി ഉടനെ നിർത്താൻ സാധിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

 

Related Posts

Leave a Reply