Kerala News

സിഎംആര്‍എല്‍ എക്‌സാലോജിക് കേസിലെ ഇഡി കത്തിന് പിന്നാലെയുള്ള നടപടികളില്‍ സര്‍ക്കാരിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎംആര്‍എല്‍ എക്‌സാലോജിക് കേസിലെ ഇഡി കത്തിന് പിന്നാലെയുള്ള നടപടികളില്‍ സര്‍ക്കാരിന് ഒരു പിഴവും സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി കത്തിന്മേല്‍ പ്രഥമിക അന്വേഷണം നടത്തണമെന്നായിരുന്നു നിയമോപദേശം. അതിനാലാണ് അതുമായി മുന്നോട്ട് പോയത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറഞ്ഞതിന് പിന്നാലെ തന്നെ ആ നടപടികളും പൂര്‍ത്തിയാക്കിയെന്ന് ചെന്നിത്തല വ്യക്തമാക്കി. വിജിലന്‍സ് അന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ അതിന്റെ അന്വേഷണ നടപടികളുമായി മുന്നോട്ട് പോകുകയാണ്. സര്‍ക്കാര്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവിഷന്‍ ബെഞ്ച് വിധിയില്‍ സര്‍ക്കാരിന് ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല. നിയമോപദേശം ലഭിക്കുമ്പോള്‍ അത് മാറ്റി വെച്ച് രാഷ്ട്രീയ പ്രേരിതമായ ഒരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിക്കെതിരെ പിഎംഎല്‍എ കേസില്‍ തിടുക്കത്തില്‍ ഒരു എഫ്‌ഐആര്‍ ഇടുന്നത് ശരിയല്ല. അഞ്ച് കാര്യങ്ങളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് മുന്‍ വിധികള്‍ ഉദ്ദരിച്ചാണ് നിയോമപദേശം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മാത്യു കുഴല്‍നാടന്റെ നിലപാടുകളെ തള്ളുന്ന സമീപനമാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. സര്‍ക്കാര്‍ പക്വമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

Related Posts

Leave a Reply