മലപ്പുറം: വള്ളിക്കുന്ന് പഞ്ചായത്തില് അകാരണമായി താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സിപിഐഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചു. 16 വര്ഷമായി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. പഞ്ചായത്തിന്റെ ആയുര്വേദ ഡിസ്പെന്സറിയില് ജോലി ചെയ്തിരുന്ന സ്ത്രീയെയും പിരിച്ചുവിട്ടു. എന്നാൽ ആരോപണങ്ങള് പഞ്ചായത്ത് അധികൃതര് തള്ളി. മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങള് നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
വള്ളിക്കുന്ന് പഞ്ചായത്തില് അകാരണമായി താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി.












