Kerala News

തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി

തൃശൂർ വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ഈകേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്വ്യക്തമാക്കി.
വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ക്രൂരമായ മർദ്ദനത്തിനിരയായാണ് ഗുണ്ടാനേതാവ് കൂടിയായ സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ക്രൂരമായ മർദ്ദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഡംബൽ ജനനേന്ദ്രിയത്തിൽ കെട്ടിയിട്ട് നടത്തിച്ചതായും ഡംബല്‍ ഉപയോഗിച്ച് മര്‍ദിച്ച് വാരിയെല്ലുകൾ ഒടിച്ചതായുമാണ് വിവരം.

Related Posts

Leave a Reply