കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം സെമിനാറുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി സര്‍വകലാശാല. വന്ദേമാതര ആലാപനം തടഞ്ഞാല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കുലര്‍. സര്‍വകലാശാല സര്‍ക്കുവറിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
മൂന്നുവര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കാമെന്ന നിയമഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ സര്‍ക്കുലര്‍. സര്‍ക്കുലര്‍ ഭീഷണിപ്പെടുത്താനുള്ള നീക്കമെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ തടയുമെന്ന് എസ്എഫ്‌ഐ അറിയിച്ചു. എംഎസ്എഫും എന്‍എസ്‌യുഐയും ക്യാംപസ് വളപ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് കാസറഗോഡ് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാളെയാണ് തുടങ്ങുന്ന ദ്വിദിന ദേശീയ സെമിനാര്‍ തുടങ്ങുന്നത്. സര്‍വകലാശാലയിലെ ലൈബ്രറി സെമിനാര്‍ ഹാളിലാണ് പരിപാടി. ആര്‍എസ്എസ് നേതാക്കള്‍.പ്രഭാഷകര്‍ ആയി എത്തുന്നത് ചൂണ്ടിക്കാട്ടി ആണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
നന്ദകുമാര്‍ ക്യാംപസില്‍ എത്തിയാല്‍ തടയുമെന്നും മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്നുമാണ് എസ്എഫ്‌ഐ നിലപാട്. എംഎസ്എഫും എന്‍എസ്‌യുവും പ്രതിഷേധവുമായി രംഗത്തുണ്ട്. ആര്‍എസ്എസ് നേതാക്കള്‍ മുഖ്യപ്രഭാഷകരായി നടത്തുന്ന സെമിനാര്‍ അക്കാദമിക പ്രാധാന്യമുള്ളതല്ല എന്നും കാവിവത്കരണ അജണ്ട ആണെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. എസ്എഫ്‌ഐയുടെ പ്രതിഷേധം നാളെ രാവിലെ എട്ട് മണിയോടെ യൂണിവേഴ്‌സിറ്റിയില്‍ ലൈബ്രറിയുടെ മുന്നില്‍ ആരംഭിക്കും.












