Kerala News

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം

തൃശൂർ: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ വേദി തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം. സംഘടനത്തെ കുറിച്ച് ഒന്നും താൻ അറിഞ്ഞിട്ടില്ലെന്ന് മേയർ നിജി ജസ്റ്റിൻ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോൾ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലിന്റെ സിപിആർ ലൈസൻസ് എടുക്കാതെ സംഘാടകർ കായിക മത്സരം സംഘടിപ്പിച്ചു എന്ന് പ്രതിപക്ഷം ആരോപിച്ചു. മേളയിലെ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന് സർക്കാരിനോടാവശ്യപെടും എന്നതാണ് നിലവില്‍ കോർപ്പറേഷൻ നിലപാട്.

കായിക വകുപ്പിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും പരാജയമാണ് കാണുന്നത്. ജില്ലയുടെ എംഎൽഎ ആയ ഒ ജെ ജനീഷ് ദുരന്തം നടന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഒന്ന് പ്രതികരിക്കാൻ പോലും മന്ത്രി തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു, അതേസമയം, തൃശൂരിൽ നടന്ന കായിക മേള -വിദ്യാഭ്യാസ വകുപ്പ് കോർപ്പറേഷനെ അറിയിച്ചില്ല എന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ് പറഞ്ഞു. മേയറെയോ, ഡെപ്യൂട്ടി മേയറെയോ, സ്ഥലത്തെ കൗൺസിലർമാരേയോ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടില്ലെന്നും കോർപ്പറേഷന്റെ പരാതി. നടത്തിപ്പിൽ വന്ന അപാകതകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും, പൊതുവിദ്യാഭ്യാസ വകുപ്പിനുമാണെന്നും അപകടത്തിൻ്റെ പേരിൽ മേയറെ കുറ്റപ്പെടുത്താൻ സമ്മതിക്കില്ല എന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.

 

Related Posts

Leave a Reply