Kerala News

എസ്എഫ്ഐ നേതാവ് നന്ദനെ എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ADGP

തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നന്ദനെ എസ്ഐ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ADGP. കന്റോൺമെന്റ് SI ഗോകുൽ ഗോപനെതിരായ ശബ്ദ രേഖ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു എസ്എഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കേണ്ട സാഹചര്യം ഉണ്ടായത്. വീട്ടിലേക്ക് സമരം ചെയ്താൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കുമെന്നാണ് എസ് ഐ ഗോകുൽ ഭീഷണിപ്പെടുത്തിയത്. നിനക്ക് പറ്റുന്നതൊക്കെ ചെയ്യെന്നും എസ് ഐ ഗോകുൽ പറയുന്നത് ഓഡിയോയിൽ വ്യക്തമാണ്. മര്യാദയ്ക്ക് ആണെങ്കിൽ മര്യാദയ്ക്ക് എന്ന് ഗോകുൽ പറയുന്നുണ്ട്.ആഭ്യന്തരമന്ത്രിയുടെ നിർദേശം ഉള്ളത്കൊണ്ട് മാത്രമാണ് അറസ്റ്റ് നടപടികൾ നിർത്തി വെച്ചിരിക്കുന്നതെന്നും എസ്‌ഐ പറയുന്നുണ്ട്.

Related Posts

Leave a Reply