കണ്ണൂർ: ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡി എഫ് ഹർത്താൽ. നഗരസഭ ചെയർമാൻ ഇ.വി രാമകൃഷ്ണനെ ഡിവൈ എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ചാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അക്രമസംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭിന്നശേഷിക്കാരി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന പരാതിയിലാണ് കേസ്. കോണ്‍ഗ്രസ് കൊടിമരം നശിപ്പിക്കുന്നത് തടയുന്നതിനിടെയാണ് മര്‍ദനമുണ്ടായതെന്നാണ് പരാതിയിലുള്ളത്. 19 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സിപിഐഎം – കോൺഗ്രസ് വിഭാഗങ്ങളുടെയും പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. സംഘര്‍ഷത്തില്‍ ശ്രീകണ്ഠാപുരം നഗരസഭ ചെയര്മാന് ഇ.വി രാമകൃഷ്ണന് പരുക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ നാളെ യുഡി എഫ് ഹർത്താൽ.












