India News Kerala News

മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു.

മൂന്ന് ദിവസത്തേക്ക് നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. സമരം മാറ്റിവച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) അറിയിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ആഴ്ചയിൽ അഞ്ച് ദിവസം മാത്രം പ്രവൃത്തി ദിനമാക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ആവശ്യം പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായതോടെയാണ് പണിമുടക്ക് മാറ്റിവച്ചത്.
എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യവും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളും പരിശോധിക്കുന്നതിനായി ഐബിഎ-യുഎഫ്ബി സംയുക്ത ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.

യൂണിയനുകളും അസോസിയേഷനുകളും ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി പദ്ധതിയിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുന്ന കാര്യം ഐബിഎ സർക്കാരിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും.2024 മാർച്ച് 8-ന് നടന്ന യോഗത്തിന്റെ മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ള മറ്റ് വിഷയങ്ങളും വേഗത്തിൽ പരിഹരിക്കുന്നതിനായി പരിഗണിക്കുമെന്ന് യുഎഫ്ബിയു അറിയിച്ചു.

Related Posts

Leave a Reply