Kerala News

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ്.

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ എബ്രഹാമിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയ അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഡിജിപിക്ക് നല്‍കിയ പരാതിക്കൊപ്പം കൈമാറിയിരുന്നു. പരാതി നല്‍കി രണ്ട് മാസത്തിനുശേഷമാണ് നടപടി. അന്വേഷണത്തിന് സൈബര്‍ വിഭാഗം ഐജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

Related Posts

Leave a Reply