Kerala News

തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് യു എസിലെ മാഡിസൺ സ്ക്വയർ മാതൃക നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മൃഗശാല മാറ്റം ആവർത്തിച്ച് മുഖ്യമന്ത്രി വി.‍ഡി. സതീശൻ.തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത് യു എസിലെ മാഡിസൺ സ്ക്വയർ മാതൃക നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പതിമൂന്നാമത് കേരള ട്രാവൽ മാർട്ടിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിൽ ഓഷ്യനേറിയവും അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയാണ് ആ​ദ്യമായി തിരുവനന്തപുരം മൃ​ഗശാല മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. തുടർന്ന് എതിർത്തും അനുകൂലിച്ചും ആളുകൾ രം​ഗത്തെത്തിയിരുന്നു.മൃഗശാല മാറ്റണമെന്ന വി.ഡി. സതീശന്റെ നിർദ്ദേശത്തെ പ്രതിപക്ഷമായ സി.പി.എമ്മും എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.
ഈ നീക്കത്തിന് പിന്നിൽ വാണിജ്യ താൽപ്പര്യങ്ങളാണെന്നും മുതലാളിമാർക്ക് സ്ഥലം മറിച്ചു കൊടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.കെ. പ്രശാന്ത് എം.എൽ.എ വിമർശിച്ചിരുന്നു.എന്നാൽ സതീശന്റെ നിർദ്ദേശത്തോട് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അനുലമായ നിലപാടാണ് സ്വീകരിച്ചത്.

Related Posts

Leave a Reply