Kerala News

ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടഞ്ഞെന്ന ആരോപണത്തിൽ KSU തൃശൂർ ജില്ല പ്രസിഡന്റ്റ് കസ്റ്റഡിയിൽ

തൃശൂർ: ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ പൈലറ്റ് വാഹനം തടഞ്ഞെന്ന ആരോപണത്തിൽ KSU തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സ്കൂട്ടർ യാത്രികനായ സുഹൃത്തിനെ സഹായിക്കുന്നതിന് ഗോകുൽ കുന്നംകുളം സ്റ്റേഷനിലെത്തിയിരുന്നു അപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ സ്റ്റേഷനിലെത്തിയ ഗോകുലും പൊലീസുകാരും തമ്മിൽ വാക്ക് തർക്കമുണ്ടാവുക ആയിരുന്നു. സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചെന്നും കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ പ്രതികളെ വിട്ടയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. എഫ് ആറിന്റെ പകർപ്പ് ലഭിച്ചു.

Related Posts

Leave a Reply