Entertainment India News Tamilnadu news

മൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി

യുകെ: സമൂഹമാധ്യമങ്ങള്‍ കീഴടക്കി തലയും തലൈവരും. സിനിമാ താരം അജിത്ത് പങ്കെടുക്കുന്ന കാര്‍ റേസിങ് മത്സര വേദിയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഇരുവരുടെയും സൗഹൃദ നിമിഷങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബ്രിട്ടനില്‍ നടക്കുന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയും സിനിമാ നടന്‍ അജിത് കുമാറും കണ്ടുമുട്ടുന്നത്. സ്‌ക്രീനില്‍ ബോക്‌സ് ഓഫീസ് പോരാട്ടങ്ങള്‍ നടത്തിമ്പോഴും തീവ്രമായ സൗഹൃദം കാത്തുസൂക്ഷിച്ചവരാണ് ഇരുവരും. കാര്‍ റേസിങ്ങിനോടുള്ള അഭിനിവേശത്തില്‍ അജിത്ത് തിളങ്ങിയപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യെ തമിഴ്‌നാട് മക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. യുകെയിലെ സില്‍വര്‍‌സ്റ്റോണില്‍ നടക്കുന്ന 2026-ലെ മിഷെലിന്‍ ലെ മാന്‍സ് കപ്പ് കാര്‍ റേസിങ്ങിന്റെ അഞ്ചാം റൗണ്ട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഈ മത്സരത്തില്‍ അജിത്തും പങ്കെടുക്കുന്നുണ്ട്. 44 കാറുകള്‍ പങ്കെടുക്കുന്ന രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മത്സരത്തില്‍ അജിത് റെഡ്ആന്റ് ബൈ വിരാജ്’ ടീമിനായി എല്‍എംപി3 പ്രോ- ആം വിഭാഗത്തിലാണ് അജിത് മത്സരിക്കുന്നത്. പ്രിയ സുഹൃത്തിന്റെ മത്സരം കാണുന്നതിനൊപ്പം തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മിക്കാനൊരുങ്ങുന്ന മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പഠിക്കുക കൂടിയാണ് വിജയയുടെ സന്ദര്‍ശന ലക്ഷ്യം. അഭിനയവേദിയില്‍ ഇരുവരും മത്സരിച്ചപ്പോഴും വിള്ളല്‍ വീഴാത്ത സൗഹൃദത്തിന്റെ ദൃശ്യങ്ങള്‍ കണ്ട ആരാധകരും ഏറെ കൗതുകത്തിലാണ്.

Related Posts

Leave a Reply