Kerala News

അതിവേഗ റെയിലിനെ പറ്റി മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: അതിവേഗ റെയിലിനെ പറ്റി മുഖ്യമന്ത്രിയുമായി ഇ ശ്രീധരൻ കൂടിക്കാഴ്ച നടത്തി. ഇ ശ്രീധരന്റെ പദ്ധതിയെപ്പറ്റി വൈകാതെ അറിയിക്കാം എന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. കേരളത്തിന് അതിവേഗ യാത്ര ഉറപ്പാക്കുന്ന നിർദിഷ്ട ഹൈ സ്പീഡ് റെയിൽ (കെഎസ്എച്ച്.ആർ) പദ്ധതിയുടെ പുതുക്കിയ രൂപരേഖയുമായി മെട്രോമാൻ ഇ ശ്രീധരൻ നേരത്തെ രംഗത്തെത്തിയിരുന്നു.

മുൻപ് കണക്കാക്കിയിരുന്ന 86,000 കോടി രൂപയിൽ നിന്നും ചെലവ് കുറച്ച് 54,000 കോടി രൂപയുടെ പുതിയ രൂപരേഖയാണ്അ വതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള അതിവേഗ റെയിൽ മൂന്ന് മണിക്കൂർ 20 മിനിറ്റിനുള്ളിൽ 465 കിലോമീറ്റർ ദൂരം പിന്നിടുമെന്ന് ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള നിർദിഷ്ട നിരക്ക് 780 രൂപയായിരിക്കും. ഈ നിരക്ക് ദക്ഷിണ റെയിൽവേയുടെ എസി ചെയർ കാർ നിരക്കുകൾക്ക് തുല്യമാണ്. കെഎസ്ആർടിസിയുടെ എസി ബസ് നിരക്കിനേക്കാൾ വളരെ കുറവാണെന്നും ഇ ശ്രീധരൻ പറഞ്ഞു.

Related Posts

Leave a Reply