India News Tamilnadu news

മദ്യലഹരിയിൽ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.

ചെന്നൈ: മദ്യലഹരിയിൽ യുവാവ് പെണ്‍സുഹൃത്തിന്റെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. 23കാരനായ നാഗാര്‍ജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് ഒരു വസ്തുവിന് തീകൊളുത്തി വീടിനുനേരെ എറിയുന്നതും തുടര്‍ന്ന് ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ആറ് വര്‍ഷമായി യുവാവ് പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺസുഹൃത്ത് തന്നോട് സംസാരിക്കുന്നത് നിർത്തിയെന്നും ബന്ധം തുടരാൻ വിസമ്മതിച്ചെന്നും ഇതിൻ്റെ ദേഷ്യത്തിൽ പെട്രോൾ ബോംബെറിഞ്ഞെന്നുമാണ് പ്രതി പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സമയത്ത് മറ്റൊരു യുവാവ് കടയ്ക്ക് പുറത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നു. പ്രതി നാഗാര്‍ജുന മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Related Posts

Leave a Reply